കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉപ്പളയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജീപ്പ് യാത്രക്കാരാണ് മരിച്ചത്.  മഞ്ചേശ്വരം സ്വദേശിയാണ് മരിച്ചതിൽ ഒരാൾ. ബാക്കിയുള്ളവർ കർണാടക അതിർത്തിക്കടുത്തെ തലപ്പാടി, കെ.സി. റോഡ് ഭാഗങ്ങളിലുള്ളവരാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും അപകടത്തിൽപെട്ടവർ മുഴുവനും മലയാളികൾ ആണെന്നാണ് വിവരം. മൃതദേഹങ്ങൾ മംഗൽപാടിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു രാവിലെ ആറോടെയാണു സംഭവം.

കാസര്‍ഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മംഗളൂരു ഭാഗത്തേക്ക് പോയതാണ് ട്രാവലർ ജീപ്പ്. ഇവർ പാലക്കാട് ഗൃഹപ്രവേശ ചടങ്ങിനു പോയി മടങ്ങും വഴിയാണു ദുരന്തം. ജീപ്പും ലോറിയും കർണാടക റജിസ്ട്രേഷനിലുള്ളതാണ്. അഞ്ചു പേരും തൽക്ഷണം മരിച്ചു. പരുക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി. നാട്ടുകാർ, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയവർ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.

You must be logged in to post a comment Login