കാസർകോട് കള്ളവോട്ട്; നാല് ബൂത്തുകളിൽ റീ പോളിംഗ് നടത്തിയേക്കും

കള്ളവോട്ട് നടന്ന കാസർകോട് മണ്ഡലത്തിൽ റീപോളിംഗിന് സാധ്യത. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം ഇന്നുണ്ടായെക്കും. തൃക്കരിപ്പൂർ, കല്യാശേരിയിലെ ബൂത്തുകളിലാണ് റീ പോളിംഗിന് സാധ്യത.

കല്യാശേരിയിലെ 16, 69, 70 ബൂത്ത് നമ്പറുകളിലും പയ്യന്നൂർ 48 ആം ബൂത്തിലുമാണ് റീ പോളിംഗ് നടക്കുക. ഇന്ന് ഡെൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗമായിരിക്കും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക.

അതേസമയം, റീ പോളിംഗ് വേണമെന്ന നിലപാടിൽ തന്നെയാണ് കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. സമാന അഭിപ്രായത്തിൽ തന്നെയാണ് കാസർകോട് ൻെഡിഎ സ്ഥാനാർത്ഥിയും.

വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

You must be logged in to post a comment Login