കാസർഗോഡ് അധ്യാപികയുടെ മരണം കൊലപാതകം; സഹ അധ്യാപകൻ കസ്റ്റഡിയിൽ

കാസർഗോഡ് മഞ്ചേശ്വരത്തെ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. രൂപശ്രീയെ മുക്കിക്കൊന്നതാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ബക്കറ്റിൽ മുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.സഹ അധ്യാപകൻ വെങ്കിട്ടരമണ കാരന്തരയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

കഴിഞ്ഞ ശനിയാഴ്ചയാണ് കുമ്പള കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. തലയിൽ മുടിയില്ലാതെ, വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. കണ്ണൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വെള്ളത്തിൽ മുങ്ങിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. രൂപശ്രീയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.

You must be logged in to post a comment Login