കിംഗ് ഖാന്‍നെ കാണാന്‍ വിമാനത്തിനുള്ളില്‍ ബഹളം

ബോളിവുഡ് ബാദ്ഷാ നമുടെ തൊട്ടടുത്ത് ഇരിപ്പുണ്ടെന്നറിഞ്ഞാല്‍ നിങ്ങള്‍ എന്താണ് ചെയ്യുക ? അത്രമാത്രമാണ് ഈ യാത്രക്കാരും ചെയ്തത്. തങ്ങള്‍ യാത്ര ചെയ്യുന്ന വിമാനത്തില്‍ കിംഗ് ഖാന്‍ ഉണ്ടെന്നറിഞ്ഞ വിമാന യാത്രക്കാര്‍ ആണ് മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം ഇരിക്കുന്ന ഭാഗത്തേക്ക് ഓടിയത്. മലേഷ്യയില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനത്തിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

വിമാനത്തിലെ ജോലിക്കാര്‍ തന്നെയാണ് കിംഗ് ഖാനും ഫ്‌ലൈറ്റില്‍ ഉള്ള കാര്യം യാത്രക്കാരെ അറിയിച്ചതോടെ. അതോടെ സമനില തെറ്റിയ യാത്രക്കാര്‍ കിംഗ് ഖാനെ കാണുവാന്‍ നെട്ടോട്ടമോടുകയായിരുന്നു. പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിനുള്ളില്‍ എല്ലാവരും ഒരു ഭാഗത്തേക്ക് ഓടിയതോടെ വിമാനം അപകടത്തില്‍ പെടുമെന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ പോയി. പലര്‍ക്കും കിംഗ് ഖാന്റെ ഓട്ടോഗ്രാഫ് ആയിരുന്നു വേണ്ടിയിരുന്നത്

.മലേഷ്യയില്‍ തന്റെ ടെംപ്‌റ്റെഷന്‍ റീലോഡഡ് പരിപാടി അവതരിപ്പിക്കാന്‍ വന്നതായിരുന്നു കിംഗ് ഖാന്‍. വിമാനത്തില്‍ കിംഗ് ഖാന്‍ ഉണ്ടെന്നറിഞ്ഞതോടെ ചില യാത്രക്കാര്‍ ഷാരൂഖ്ഖാന് സിന്ദാബാദ് വിളിയും ആരംഭിച്ചു. യാത്രക്കാര്‍ എല്ലാവരും ഒരു ദിശയിലേക്ക് ഓടിയതോടെ വിമാന ജോലിക്കാര്‍ നിയന്ത്രണം കൈവിട്ട അവസ്ഥയായി.

ഒരു യാത്രക്കാരന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം മലേഷ്യന്‍ എയര്‍ലൈന്‍സിലെ ജോലിക്കാര്‍ കിംഗ് ഖാന്‍ തങ്ങളുടെ വിമാനത്തില്‍ കയറിയ സന്തോഷത്തില്‍ ആയിരുന്നുവത്രേ.

You must be logged in to post a comment Login