കിടക്കും മുമ്പ് ഒരു ഗ്ലാസ് വൈന്‍ കുടിച്ചാല്‍ വണ്ണത്തിന് എന്ത് സംഭവിക്കും?; അമിത ഭാരത്തിലെ ‘വൈന്‍ ഇഫക്ട്’ 

സര്‍ജിക്കല്‍ സ്‌ട്രൈക്ക്: മോഡിക്കെതിരെ രാഹുലിന്റെ ‘ദല്ലാള്‍’ പരാമര്‍ശത്തിന് അഖിലേഷിന്റെ പിന്തുണ; ‘രാഹുലിന്റേത് ഏറെ ചിന്തിച്ച് നടത്തിയ പ്രയോഗം’ 
 അമിത ഭാരം കുറയ്ക്കാനുള്ള കഷ്ടപ്പാടില്‍ ഭക്ഷണവും ഇഷ്ടപ്പെട്ട ജീവിത രീതികളുമെല്ലാം വേണ്ടെന്ന് വെക്കുന്നവരുണ്ട്. ചിലരാകട്ടെ ഇനി വണ്ണം കൊണ്ട് നടക്കാന്‍ വയ്യെങ്കിലും ഇഷ്ടമുള്ളതൊന്നും വേണ്ടെന്ന് വെയ്ക്കുകയും ഇല്ല. വ്യായാമത്തിലൂടെ വണ്ണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നല്ല ഭക്ഷണ ശീലം നിലനിര്‍ത്തുന്നവര്‍ക്കും കുറച്ച് സമയമെടുക്കുമെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കും. ഇനി വൈനിനോട് താല്‍പര്യം ഉള്ളവര്‍ അമിത ഭാരം ഇല്ലാതാക്കാന്‍ വൈന്‍ ഉപേക്ഷിച്ചുവെങ്കില്‍ അവര്‍ക്ക് ഇത്തിരി സന്തോഷം നല്‍കും ഒരു പുതു പഠനം. അല്‍പം വൈനും കൂടി ഉണ്ടെങ്കില്‍ വേഗം ഭാരം കുറയ്ക്കാനാകുമെന്നാണ് വാഷിംഗ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സംഘം പറയുന്നത്.

പഠനം അവകാശപ്പെടുന്നത് റെഡ് വൈനിന് ഭാരം കുറയ്ക്കാന്‍ സഹായിക്കാനാകുമെന്നാണ്. വ്യായാമത്തിനും മികച്ച ഭക്ഷണത്തോടൊപ്പം രാത്രി ഉറക്കത്തിന് മുമ്പ് അല്‍പം വൈന്‍ കുടിച്ചാല്‍ അമിത ഭാരം ഇല്ലാതാക്കാന്‍ സഹായകമാകുമെന്ന് പറയുന്നത് നിരവധി കാരണങ്ങള്‍ നിരത്തിയാണ്.

അമിതമായ വൈറ്റ് ഫാറ്റിനെ പെട്ടെന്ന് കത്തിത്തീരാന്‍ കഴിയുന്ന ബേഷ് ഫാറ്റാക്കി മാറ്റുന്നത് റെസ്വേറാട്രോള്‍ എന്ന സംയുക്തമാണ്. അമിതമായ വൈറ്റ് ഫാറ്റ് കത്തിതീരുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും ബ്ലഡ് ക്ലോട്‌സ് ഉണ്ടാവുന്നതും തടയും. ഇത് റെഡ് വൈനിലുണ്ട്.

അതുപോലെ തന്നെ ഹൃദയ രോഗ സാധ്യതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന പോളിഫിനോള്‍സ് അടക്കം ആന്റി ഓക്‌സിഡന്റുകളും നല്ല റെഡ് വൈനിലുണ്ട്. ഓക്‌സിഡേഷനും ഇത് സഹായിക്കും. ഹൃദയത്തിന്റെ നാശം ഇല്ലാതാക്കാന്‍ ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. റെസ്വൊറട്രോളിന്റെ മാജികിന് സഹായിക്കുന്നതും പോളിഫിനോള്‍സാണ്.

അതിനാല്‍ നല്ല ഫ്രൂട്ട് വൈനുകള്‍ക്ക് വണ്ണം കുറയ്ക്കാന്‍ സഹായിക്കാനാകും. പക്ഷേ മാര്‍ക്കറ്റിലെത്തുന്ന വൈനുകളില്‍ ഭൂരിഭാഗവും നിര്‍മ്മാണ പ്രക്രിയക്ക് ഇടയിലെ ഫില്‍ട്ടറിങില്‍ പോളിഫിനോള്‍സ് ഇല്ലാതാക്കും. അത് ഒരു പോരായ്മയാണെന്ന് പഠനം എടുത്ത് പറയുന്നു. അതിനാല്‍ വീടുകളില്‍ ഉണ്ടാക്കുന്ന വൈനുകളാണ് ആരോഗ്യത്തിനും വണ്ണം കുറയ്ക്കാനും ഉത്തമം.

ഒരു ഗ്ലാസ് വൈന്‍ എന്നതാണ് കണക്ക്, അമിതമായാല്‍ അമൃതും വിഷമെന്നത് പ്രത്യേകം ഓര്‍ക്കണം. സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി, മുന്തിരി, ആപ്പിളുകള്‍ എന്നീ ഫലങ്ങള്‍ കഴിക്കുന്നതും അമിത വണ്ണം ഇല്ലാതാക്കാന്‍ സഹായിക്കും.

You must be logged in to post a comment Login