കിടിലന്‍ ലുക്കില്‍ പുതിയ രൂപമാറ്റവുമായി സുസൂക്കി സ്വിഫ്റ്റ്

 

ആഢംബര നിര്‍മാതാക്കള്‍ അവരുടെ പ്രീമിയം മോഡലുകളില്‍ പരീക്ഷിക്കുന്ന രൂപമാണ് കാബ്രിയോലെ പതിപ്പുകള്‍. പ്രീമിയം മോഡലുകളായതിനാല്‍ അവയുടെ വില പ്രത്യേകം എടുത്തു പറയേണ്ടതില്ല. പൊള്ളുന്നതായിരിക്കും. എന്നാല്‍ അത്തരത്തിലൊരു കാബ്രിയോലെ ബജറ്റ് കാറുകള്‍ക്ക് പേരുകേട്ട സുസുക്കിയില്‍ നിന്ന് പിറവിയെടുത്താല്‍ എങ്ങനെയിരിക്കും. എക്‌സ്‌ടോമി ഡിസൈന്‍സാണ് സുസുക്കി സ്വിഫ്റ്റിനെ ഇത്തരത്തില്‍ കാബ്രിയോലെ പതിപ്പായി രൂപംമാറ്റിയിരിക്കുകയാണ്.

വിപണിയില്‍ ഈ രൂപത്തില്‍ സ്വിഫ്റ്റ് ലഭ്യമാകുമെന്ന ആഗ്രഹമൊന്നും വേണ്ട. എക്‌സ്‌ടോമി ഡിസൈന്‍സിന്റെ ഭാവനയില്‍ ഉടലെടുത്ത വാഹനത്തിന്റെ രൂപകല്‍പന മാത്രമാണിത്. അടുത്തിടെ സുസുക്കി അവതരിപ്പിച്ച സ്വിഫ്റ്റ് സ്‌പോര്‍ട്ടാണ് ടൂ ഡോര്‍ കാബ്രിയോലെ രൂപത്തിലാക്കി പരീക്ഷിച്ചത്. വാഹനത്തിന്റെ മേല്‍ക്കൂര ഒഴികെ മറ്റൊന്നിലും മാറ്റമില്ല. അത് യാഥാര്‍ത്ഥത്തില്‍ സ്വിഫ്റ്റ് തന്നെ. മുന്‍തലമുറ സ്വിഫ്റ്റ് അടക്കം നിരവധി വാഹനങ്ങളുടെ കാബ്രിയോലെ മോഡല്‍ നേരത്തെയും എക്‌സ്‌ടോമി ഡിസൈന്‍സ് പുറത്തിറക്കിയിരുന്നു.

You must be logged in to post a comment Login