കിടിലന്‍ സുംബാ ഡാന്‍സുമായി നവ്യാ നായര്‍; കൈയ്യടിച്ച് ആരാധകര്‍

കൊച്ചി: മലയാള കുടുംബപ്രേക്ഷകരുടെ പ്രിയ നായികയാണു നവ്യാ നായര്‍. സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും പ്രേക്ഷകരുടെ സ്‌നേഹത്തിനു കുറവൊന്നും വന്നിട്ടില്ല. മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും നിറസാന്നിധ്യമാണ് നവ്യാ.ഇപ്പോഴിതാ നവ്യയുടെ ഒരു സുംബാ ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണു താരം വീഡിയോ പങ്കുവച്ചത്.

ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള നവ്യയുടെ ശ്രമങ്ങളെ നന്നായി അറിയുന്നവര്‍ക്ക് ഈ സുംബാ ഡാന്‍സ് വലിയ കാര്യമൊന്നുമല്ല. നവ്യയെ അഭിനന്ദിച്ച് നിരവധി കമന്റുകളാണു ലഭിക്കുന്നത്.മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങളും നവ്യ അടുത്തിടെ പങ്കുവച്ചിരുന്നു. വന്‍വരവേല്‍പ്പാണ് ഈ ചിത്രങ്ങള്‍ക്കു ലഭിച്ചത്.

You must be logged in to post a comment Login