കിയയുടെ ആദ്യ ഇന്ത്യന്‍ വാഹനം സെല്‍റ്റോസ് വിപണിയിലേക്ക്

വാഹനപ്രേമികളുടെ മനം കവരാന്‍ കിയ എത്തുന്നതിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ആദ്യ വാഹനത്തിന്റെ പേര് വിവരങ്ങള്‍ പുറത്തായി. എസ്യുവി ശ്രേണിയോട് സാമ്യം തോന്നുന്ന വാഹത്തിന് സെല്‍റ്റോസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ കണ്‍സെപ്റ്റ് എസ്പി എന്നാണ് വാഹനത്തിനെ അധികൃതര്‍ വിശേഷിപ്പിക്കുന്നത്.കണ്‍സെപ്റ്റ് മോഡലിനോട് സാമ്യമുള്ള വാഹനത്തിന് കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ലെങ്കിലും മോഡി പിടിപ്പിക്കുന്നതിന് ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

എസ്യുവി രൂപത്തിലാണ് വാഹനത്തിന്റെ നിര്‍മ്മിതി എങ്കിലും വാഹനത്തിന് സാമാന്യം വലിപ്പം കൂടുതലാണ്. ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, ബമ്പറിന്റെ ലോവര്‍ പോര്‍ഷനിലെ നല്‍കുന്ന എല്‍ഇഡി ഫോഗ്ലാമ്പ്, സില്‍വര്‍ ഫിനീഷ് സ്‌കിഡ് പ്ലേറ്റ് എന്നിവ വാഹനത്തിന്റെ മുന്‍ ഭാഗത്തെ ആകര്‍ഷകമാക്കുന്നുണ്ട്.

അലോയി വീലുളും ഡ്യുവല്‍ ടോണ്‍ നിറവുമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ആകെ ഉളള രൂപ കല്‍പനയില്‍ വാഹനത്തിന് സ്‌പോട്ടി ലുക്കാണ് നല്‍കിയിരിക്കുന്നത്. ഇന്റീരിയല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ആഡംബരത്തിന് ഒരു കുറവും വാഹനത്തില്‍ വരുത്തിയിട്ടില്ല.

മാത്രമല്ല, സുരക്ഷ ക്രമീകരണങ്ങളിലും സെല്‍റ്റോസ് ഒട്ടും പിന്നിലായിരിക്കില്ല. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് തുടങ്ങിയ സുരക്ഷ ക്രമീകരണങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഎസ് 6 നിലവാരത്തിലുള്ള വാഹനത്തിന്  1.5 ലിറ്റര്‍ ഡീസല്‍ പെട്രോള്‍ എഞ്ചിനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 ലക്ഷം മുതല്‍ 16 ല്ക്ഷം രൂപവരെയാണ് വാഹനത്തിന് പ്രതീക്ഷിക്ഷിക്കുന്ന വില.

You must be logged in to post a comment Login