കിരീടത്തിനരികിലെത്തിയ ഇന്ത്യയുടെ പിവി സിന്ധുവിന് ഹോങ്കോങ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ പരാജയം

ഹോങ്കോങ് : സൂപ്പര്‍ സിരീസ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധുവിന് പരാജയം. വ്യക്തമായ ആധിപത്യത്തോടെ ആദ്യ രണ്ടു ഗെയിമും ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ തായ് സു യിങ്ങ് നേടി. സ്‌കോര്‍ 2118, 21-18

കഴിഞ്ഞ വര്‍ഷവും ഹോങ്കോങ് സൂപ്പര്‍സീരിസില്‍ സിന്ധുവും തായ്‌യുമായിരുന്നു ഫൈനലില്‍. 1982ല്‍ പ്രകാശ് പദുക്കോണും 2010ല്‍ സൈന നെഹ്‌വാളും ഹോങ്കോങ് സൂപ്പര്‍ സിരീസ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

തായ്‌ലന്‍ഡിന്റെ രച്ചാനോക് ഇന്റാനോനിനെ തകര്‍ത്താണ് സിന്ധു കലാശപ്പോരാട്ടത്തിന് ഇടം പിടിച്ചത്. ദക്ഷിണകൊറിയയുടെ ജി ഹ്യുന്‍ സുംഗിനെ തകര്‍ത്ത് ടായ് സുയിയും ഫൈനലിലെത്തി.

You must be logged in to post a comment Login