കിരീടത്തിനരികെ കേരളം

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ അപര്‍ണ റോയ് സ്വര്‍ണം നേടുന്നു.

റാഞ്ചി: ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം പതിനെട്ടാം കിരീടം ഉറപ്പിച്ചു. മേള സമാപിക്കാന്‍ ഒരു ദിവസം കൂടി ശേഷിക്കെ 22 സ്വര്‍ണം നേടിയാണ് കേരളം കിരീടം ഉറപ്പിച്ചത്. ഇന്നലെ ഒന്‍പത് സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമാണ് കേരളം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ ചാക്കോ തോമസ്. സീനിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ ഭരണങ്ങാനം സെന്റ് മേരീസിലെ ഡൈബി സെബാസ്റ്റിയന്‍, സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സിലെ അപര്‍ണ റോയ്, സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍ മുഹമ്മദ് ഹഫ്‌സീര്‍, സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ മനു ഫ്രാന്‍സിസ്, സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ വിനിജ വിജയന്‍, സീനിയര്‍ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീം എന്നിവരാണ് ഇന്ന് സ്വര്‍ണം നേടിയത്. മേള ഇന്ന് സമാപിക്കും.

You must be logged in to post a comment Login