കിറ്റ്കാറ്റുമായി ഗൂഗിളിന്റെ നെക്‌സസ് 5 എത്തി

പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പായ കിറ്റ്കാറ്റുമായി ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ നെക്‌സസ് 5 എത്തി. അമേരിക്ക, ബ്രിട്ടണ്‍ , ക്യാനഡ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയ്ന്‍ , ഇറ്റലി, ജപ്പാന്‍ , കൊറിയ എന്നീ രാജ്യങ്ങളിലാണ് ഇന്ന് ഫോണ്‍ വിപണിയിലെത്തിയത്. ഇന്ത്യയടക്കമുള്ള ഇതര രാജ്യങ്ങളില്‍ എപ്പോഴെത്തുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എല്‍ജിയാണ് ഗൂഗിളിനായി നെക്‌സസ് 5 ഹാന്‍ഡ്‌സെറ്റ് നിര്‍മിച്ചത്. അമേരിക്കയില്‍ നെക്‌സസ് 5 ന്റെ 16 ജിബി മോഡലിന് 349 ഡോളറും (21,500 രൂപ), 32 ജിബി മോഡലിന് 399 ഡോളറു (25,000 രൂപ)മാണ് വിലയെന്ന്  ഗൂഗിള്‍ അറിയിച്ചു.
nexus_5_android_kitkat_launch_date
അത്യാധുനിക സ്മാര്‍ട്ട്‌ഫോണുകളിലും വിലകുറഞ്ഞ ഫീച്ചര്‍ ഫോണുകളിലും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് കിറ്റ്കാറ്റ്. ഇതുവരെ ഗൂഗിള്‍ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും മെലിഞ്ഞതും വേഗമേറിയതുമായ നെക്‌സസ് ഫോണാണ് നെക്‌സസ് 5.

2.3 ഏഒ്വ ക്വോഡ്‌കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 800 പ്രൊസസര്‍ കരുത്തു പകരുന്ന ഫോണില്‍ ഹൈഡെഫിനിഷന്‍ വീഡിയോ റിക്കോര്‍ഡിങും പ്ലേബാക്കും സാധ്യമാണ്. വയര്‍ലെസ്സ് ചാര്‍ജിങ് ഫീച്ചര്‍ എല്‍ജി ഈ ഹാന്‍ഡ്‌സെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ടിഇ, എന്‍എഫ്‌സി ഉള്‍പ്പടെയുളള കണക്ടിവിറ്റി സാധ്യതകളും നെക്‌സസ് 5 ല്‍ കാണാനാകും. 130 ഗ്രാം ആണ് ഫോണിന്റെ ഭാരം.

You must be logged in to post a comment Login