കിറ്റ്‌സ് കാമ്പസ് പേസ്‌മെന്റില്‍ 50 പേര്‍ക്ക് സെലക്ഷന്‍

rc-aircraft

കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്‌സില്‍ ഈയാഴ്ച നടന്ന കാമ്പസ് പ്ലേസ്‌മെന്റ് ഡ്രൈവില്‍ 50ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കമ്പനികളില്‍ നിന്നും ഓഫര്‍ ലെറ്റര്‍ ലഭിച്ചു. കിറ്റ്‌സിന്റെ തിരുവനന്തപുരം, കൊച്ചി കാമ്പസുകളില്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ കാമ്പസ് പ്ലേസ്‌മെന്റില്‍ രാജ്യത്തെ മികച്ച എയര്‍ലൈനുകള്‍, ഗ്രൗണ്ട് ഹാന്റ്‌ലിങ് ഏജന്‍സികള്‍, ലോജിസ്റ്റിക്‌സ് കമ്പനികള്‍ എന്നിവ പങ്കെടുത്തു.

ടെക്‌നിക്കല്‍ സബ്ജക്റ്റിന് പുറമെ ഇംഗ്ലീഷ് ഭാഷ പഠനം, പേഴ്‌സണാലിറ്റി, ഗ്രൂമിങ് ക്ലാസുകള്‍ നല്‍കിയതിനാലാണ് ഇത്രയും നല്ല റിസള്‍ട്ട്് ലഭിച്ചതെന്ന് കിറ്റ്‌സ് ഡയറക്ടര്‍ പറഞ്ഞു. ഇപ്പോള്‍ പങ്കെടുത്ത എല്ലാ കമ്പനികളും വീണ്ടും വരാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതായും പങ്കെടുക്കാന്‍ കഴിയാതിരുന്ന കമ്പനികള്‍ വരും മാസങ്ങളില്‍ വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഡയറക്ടര്‍ അറിയിച്ചു. പുതിയ ബാച്ചുകള്‍ ഉടന്‍ തന്നെ കൊച്ചി കാമ്പസില്‍ ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995615150 എന്ന നമ്പറില്‍ ബന്ധപ്പെടുക

You must be logged in to post a comment Login