കുഞ്ഞന്‍ ഡിവൈസ് ഇനി നാലിരട്ടി വേഗത്തില്‍

ഗുളികയെക്കാള്‍ ചെറിയൊരു ഉപകരണം ഉപയോഗിച്ച് നിങ്ങള്‍ക്കിനി സെക്കന്റുകള്‍ക്കൊണ്ട് പതിനായിരക്കണക്കിന് പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. നിലവിലുള്ളതിനേക്കാള്‍ നാലിരട്ടി സ്പീഡിലാണ് ഇനി ഇന്റര്‍നെറ്റ് ലഭിക്കുക. സെക്കന്റില്‍ 200 മുതല്‍ 400 വരെ ജിഗാബൈറ്റ്‌സ് ആണ് ഈ കുഞ്ഞന്‍ ഡിവൈസിന്റെ വേഗത. ഐ ബി എം ലാബിലാണ് ഈ പുതിയ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

വൈദ്യുതിയെക്കാള്‍ നാലിരട്ടി വേഗതയുള്ള സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ഉപകരണത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഇതിന്റെ പുതിയ വേര്‍ഷന്‍ ഇപ്പോള്‍ ലാബില്‍ മാത്രമാണ്. അനലോഗുകളുടെയും മിക്‌സഡ് സിഗ്‌നല്‍ സെമി കണ്ടക്ടറുകളുടെയും വിതരണക്കാരായ സെംടക്ക് കോര്‍പ്പ് ഇതിന്റെ പഴയ വേര്‍ഷന്റെ ലൈസന്‍സ് സ്വന്തമാക്കിക്കഴിഞ്ഞു.

1992 ല്‍ ഇന്റര്‍നെറ്റിന്റെ തുടക്കത്തില്‍ 100 ജിഗാബൈറ്റ് ഡാറ്റ മാത്രമായിരുന്നു ഒരു ദിവസം അയക്കാന്‍ സാധിച്ചിരുന്നത്. എന്നാലിപ്പോള്‍ അതിന്റെ 20 ദശലക്ഷം ഇരട്ടിയാണ് വേഗത. വിവരസാങ്കേതികവിദ്യയുടെ ലോകം ഇനിയും മുന്നോട്ടു കുതിക്കുമെന്ന സൂചനയാണ് ഈ ചെറിയ ഡിവൈസ് നല്‍കുന്നത്.

You must be logged in to post a comment Login