കുട്ടനാട്ടിലെ വെള്ളം വറ്റിക്കല്‍ സങ്കീര്‍ണ പ്രക്രിയയെന്ന് തോമസ് ഐസക്; ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണാവധിക്ക് ശേഷവും പ്രവര്‍ത്തിക്കും

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളം വറ്റിക്കല്‍ സങ്കീര്‍ണ പ്രക്രിയയെന്ന് മന്ത്രി തോമസ് ഐസക്. ബണ്ടിലെ വെള്ളം കുറയാതെ വറ്റിക്കാനാവില്ല. ആവശ്യമായ 40 പമ്പുസെറ്റുകള്‍ മഹാരാഷ്ട്രയില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കും. മടവീണത് കുത്തിക്കളഞ്ഞാലേ പൂര്‍ണമായി വെള്ളം വറ്റിക്കാനാകൂ. ശുചീകരണ യജ്ഞം കഴിഞ്ഞാലും 3000 പേര്‍ക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവില്ല. പുനരധിവാസം എളുപ്പമല്ലെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെന്നും ഐസക് പറഞ്ഞു.

സ്‌കൂളുകളിലെ ക്യാമ്പുകള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കും. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണാവധിക്ക് ശേഷവും പ്രവര്‍ത്തിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login