കുട്ടനാട്ടില്‍ വീട് വിട്ട് വരാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിയ്ക്കും

ആലപ്പുഴ: കുട്ടനാട്ടില്‍ വീട് വിട്ട് വരാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിയ്ക്കും. എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ രണ്ടേ മുക്കാല്‍ ലക്ഷത്തിലേറെ പേരാണ് ആലപ്പുഴയിലുള്ളത്.

കൂടുതലായെത്തിച്ച ബോട്ടുകളുമായി കുട്ടനാട്ടിലുള്ള അവസാനത്തെ ആളേയും കരയ്‌ക്കെത്തിയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വന്നില്ലെങ്കില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിയ്ക്കും. അടുത്ത ഘട്ടമായി ജംഗാറുകള്‍ ഉപയോഗിച്ച് വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളേയ്ക്ക് മാറ്റും. ഒറ്റപ്പെട്ട മേഖലകളില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നവരുണ്ടോ എന്നറിയാന്‍ ത്രിതല പഞ്ചായത്ത് ഭരണ സമിതികളിലെ അംഗങ്ങളേയും കൂട്ടിയാകും ഇന്നത്തെ രക്ഷാ പ്രവര്‍ത്തനം.

You must be logged in to post a comment Login