കുട്ടനാട് പാടശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതില്‍ വിമര്‍ശനവുമായി ജി.സുധാകരന്‍; പമ്പിംഗ് തുടങ്ങാന്‍ ഇത്രയും കാത്തിരിക്കേണ്ടതുണ്ടോയെന്ന് മന്ത്രി

 

ആലപ്പുഴ: കുട്ടനാട് പാടശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതില്‍ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. പമ്പിംഗ് തുടങ്ങാന്‍ ഇത്രയും കാത്തിരിക്കേണ്ടതുണ്ടോ. ഇവര്‍ക്ക് പണം കൊടുക്കുന്ന അധികൃതര്‍ ചിന്തിക്കേണ്ടതാണ്. ജില്ലാ ഭരണകൂടം അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്നും സുധാകരന്‍ പറഞ്ഞു. സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വില പേശുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ധനമന്ത്രിയെ വേദിയിലിരുത്തിയാണ് സുധാകരന്റെ വിമര്‍ശനം.

പമ്പിംഗിലെ തടസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കുടിവെള്ളം കിട്ടിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി മറുപടി പറയേണ്ടി വരുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login