കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റേത്; വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ മാണി

കുട്ടനാട് നിയമസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റേത് തന്നെയാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും ജോസ് കെ മാണി. അടുത്ത ദിവസം തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കും. ജേക്കബ് ഗ്രൂപ്പില പിളര്‍പ്പ് യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുമെന്നും ലയനം ശാശ്വതമായിരിക്കില്ലെന്നും ജോസ് കെ മാണി ആലപ്പുഴയില്‍ പറഞ്ഞു

ഒരു പാര്‍ട്ടിയെ നെടുകെ പിളര്‍ത്തുന്ന രീതി ശരി അല്ല. ഈ ലയനം പാലായില്‍
കണ്ടതുപോലെ യുഡിഎഫിനെ ദുര്‍ബലപ്പെടുത്തും. നിലവില്‍ കുട്ടനാട് സീറ്റ്
കോണ്‍ഗ്രസ് ഏറ്റെടുക്കും എന്ന രീതിയില്‍ ഒരു ചര്‍ച്ചയും
നടന്നിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

You must be logged in to post a comment Login