കുട്ടികളിലെ ഹൃദ്രോഗത്തിനു കാരണം ഗര്‍ഭകാലത്തിലെ പിഴവുകള്‍

ഗര്‍ഭാവസ്ഥയുടെ ആദ്യ ആഴ്ചകളിലുണ്ടാകുന്ന ഭ്രൂണത്തിന്റെ വളര്‍ച്ചാവ്യതിയാനങ്ങളാണ് ഭാവിയില്‍ കുട്ടികളില്‍ ഹൃദയാരോഗ്യമുണ്ടാക്കുന്നതെന്ന പഠനവുമായി ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍. ഈ സമയത്ത് ഭ്രൂണ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഹൃദ്രോഗത്തിനു വഴിവയ്ക്കുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് പഠനം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
pregnent-women
ഇറാസ്മസ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്കൂളിലെ ഒരു സംഘം ഡോക്ടര്‍മാര്‍ 10 മുതല്‍ 13 വരെയുള്ള ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണങ്ങളെ സ്കാനിങ്ങിലൂടെ പരിശോധിച്ചു. പിന്നീട് ആറുവര്‍ഷത്തിനു ശേഷം ഇതേ കുട്ടികളുടെ ഹൃദയാരോഗ്യം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് പഠനം പൂര്‍ത്തീകരിച്ചത്. 2000 കുട്ടികളിലാണ് പഠനം നടന്നത്.

കുറഞ്ഞ തൂക്കത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് നേരത്തെതന്നെ പഠനങ്ങളിലൂടെ വെളിവായിട്ടുണ്ട്.
എന്നാല്‍ ഭ്രൂണാവസ്ഥയില്‍ തന്നെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഹൃദയത്തിനുണ്ടാകുമെന്ന കണ്ടുപിടുത്തം വലിയ ആശങ്കകള്‍ക്ക് വഴിവെയ്ക്കുന്നു.

You must be logged in to post a comment Login