കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള തുടങ്ങി


icffk 2018 starts todayതിരുവനന്തപുരം: കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള (ഐ.സി.എഫ്‌.എഫ്‌.കെ. 2018) ഈമാസം14 മുതല്‍ 20 വരെ തിരുവനന്തപുരത്തു നടക്കും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവ്വഹിച്ചു. സംസ്‌ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപ്പറേഷൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. 140 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ടാഗോർ, കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയറ്ററുകളിലാണ് പ്രദർശനം.

You must be logged in to post a comment Login