കുട്ടികളെ ഝാര്‍ഖണ്ഡിലെത്തിച്ചു:ഇന്ന് മാതാപിതാക്കള്‍ക്ക് കൈമാറും

വ്യാജ രേഖകളുമായി ഏജന്‍റുമാര്‍ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ച 119 കുട്ടികളെ കേരള-ഝാര്‍ഖണ്ട് ഉദ്യോഗസ്ഥ സംഘം ഝാര്‍ഖണ്ടിലെത്തിച്ചു. കുട്ടികളെ തങ്ങളുടെ ഗ്രാമത്തിന് സമീപമുള്ള റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് ജില്ലാ കളക്ടറും സംഘവും സ്വീകരിച്ചു.

വൈദ്യ പരിശോധനയും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്ന് കുട്ടികളെ അച്ഛനമ്മമാര്‍ക്ക് കൈമാറും. മൂന്നാഴ്ച്ച മുന്‍പ് ഒറ്റ ബോഗിയില്‍ ടിക്കറ്റില്ലാതെ കുത്തി നിറക്കപ്പെട്ട അവസ്ഥയില്‍ ഇതേ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും കേരളത്തിലേക്ക് പോയ കുട്ടികള്‍ എല്ലാ പരിരക്ഷയോടും കൂടിയാണ് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്.വന്നിറങ്ങിയ സമയം മുതല്‍ ദേവ്ഗര്‍ഹ് എന്ന കൊച്ചു പട്ടണത്തിലെ വിഐപികളായി കുട്ടികള്‍ മാറി.കുരുന്നുകളെ സ്വീകരിക്കാനെത്തിയത് കളക്ടറും എസ്പിയും അടങ്ങുന്ന ഉന്നത സംഘം.പ്രഥമ ദൃഷ്ട്യാ മനുഷ്യക്കടത്തെന്ന് ബോധ്യപ്പെട്ട കേസില്‍ ഇരു സംസ്ഥാനങ്ങളും പരസ്പരം സഹകരിച്ച് അന്വേഷണം തുടരുമെന്ന് ദേവ്ഗര്‍ ജില്ലാകളക്ടര്‍ അമിത് കുമാര്‍ പറഞ്ഞു.

You must be logged in to post a comment Login