കുട്ടികള്‍ക്കുവേണ്ടി കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ജൂണിയര്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്

കൊച്ചി: ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുവാനും പ്രോല്‍സാഹിപ്പിക്കുന്നതിനും വേണ്ടി കോട്ടക് മഹീന്ദ്ര ബാങ്ക് കോട്ടക് ജൂനിയര്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് അവതരിപ്പിച്ചു. കുട്ടികള്‍ക്കുവേണ്ടി പ്രതേ്യകം രൂപകല്‍പന ചെയ്ത സേവിംഗ്‌സ് അക്കൗണ്ടാണിത്.
കോട്ടക് ജൂനിയര്‍, 0-18 വയസ് പ്രായ പരിധിയില്‍ വരുന്ന കുട്ടികള്‍ക്കുവേണ്ടി ഉള്ളതാണ്. മൈജൂണിയര്‍ കാര്‍ഡ് പോലുള്ള ആകര്‍ഷണ ഘടകങ്ങളും മറ്റ് പ്രതേ്യക ഓഫറുകളും ഇതില്‍ ഉള്‍പ്പെടുന്നു.കുട്ടികളെ ലക്ഷ്യമിട്ട് ഒരു ദീര്‍ഘകാല സമ്പാദ്യപദ്ധതിയ്ക്കും കോട്ടക് മഹീന്ദ്രാ ബാങ്ക് തുടക്കം കുറിച്ചിട്ടുണ്ട്. 10 വര്‍ഷ റിക്കറിംഗ് നിക്ഷേപ പദ്ധതിയാണിത്.

Kotakകുട്ടികള്‍ക്കുവേണ്ടി, ദീര്‍ഘകാല നിക്ഷേപത്തിലൂടെ, ഒരു നല്ലതുക സ്വരൂപിക്കാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുന്ന പദ്ധതിയാണിത്. കോട്ടക് ജൂനിയറില്‍ ക്രമമായ ഇടവേളകളില്‍, മാതാപിതാക്കള്‍ക്ക് പണം നിക്ഷേപിക്കാം. റിക്കറിംഗ് നിക്ഷേമാകാം. മ്യൂച്ചല്‍ ഫണ്ടുകളിലേക്ക് ഒരു സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനും (സിപ്) നേടാം. അതിനു പുറമെ ആദായ നികുതി നിയമത്തിന്റെ 80 ടി ടി എ വകുപ്പുപ്രകാരം 10000 രൂപയുടെ നികുതി ഇളവുനേടാന്‍ കഴിയും. മൈനറുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള ആദായത്തില്‍നിന്ന് 10 (32) വകുപ്പുപ്രകാരം 1500 രൂപയുടെ നികുതി ഇളവും ലഭ്യമാണ്.

കുട്ടികളുടെ ജനപ്രിയ ടാലന്റ് ഷോ ആയ ഇന്ത്യന്‍ ഐഡള്‍  ജൂനിയറിന്റെ സ്‌പോണ്‍സര്‍ കൂടിയാണ് കോട്ടക് മഹീന്ദ്ര ബാങ്ക്. കെ എം ബി യുടെ പുതിയ ടെലിവിഷന്‍ കൊമേഴ്‌സ്യല്‍ സമ്പാദ്യശീലത്തെപ്പറ്റി, കുട്ടികള്‍ എത്രമാത്രം ബോധവാന്മാരാണെന്ന് വ്യക്തമാക്കുന്നു. കുട്ടികളിലും, കുട്ടികള്‍ക്കുവേണ്ടി മാതാപിതാക്കളിലും സമ്പാദ്യശീലം വളര്‍ത്താനുള്ള ഉല്പന്നമാണ് കോട്ടക് ജൂനിയര്‍ എന്ന്, കോട്ടക് മഹീന്ദ്രാ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് തലവനുമായ വിരാട്  ദിവാന്‍ജി പറഞ്ഞു. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ദീര്‍ഘകാല നിക്ഷേപങ്ങള്‍, സിപ് എന്നിവ മക്കളുടെ ഉജ്ജ്വലമായ ഭാവിക്കുവേണ്ടിയുള്ള ശക്തമായ സുരക്ഷയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളുടെ വ്യക്തിഗത കഴിവുകളെ മാനിച്ചുകൊണ്ടാണ് തങ്ങള്‍ ഇന്ത്യന്‍ ഐഡള്‍ ജൂനിയറുമായി സഹകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login