കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം: ജവഹര്‍ സ്കൂള്‍ തുറക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്

 കൊച്ചി: കുട്ടിയെ പട്ടികൂട്ടിലടച്ച കുടപ്പനക്കുന്ന് ജവഹര്‍ സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയത് ഹൈക്കോടതി റദ്ദാക്കി. കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സ്കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടത. ഡിപിഐയുടെ ഉത്തരവില്‍ ഇടപെട്ട സര്‍ക്കാര്‍ നടപടി നിയമപരമല്ല. അടിസ്ഥാന സൗകര്യമൊരുക്കാതെ സ്കൂള്‍ തുറക്കാന്‍ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വീടിനോട് ചേര്‍ന്ന ഷെഡിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്്കൂളിനെ സംബന്ധിച്ച രേഖകള്‍ ഒന്നും വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ലെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിപിഐ സ്കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടത്.

You must be logged in to post a comment Login