കുട്ടീഞ്ഞോ ലോണിൽ ബയേണിലേക്ക്; നെയ്മർ-ബാഴ്സ ഡീൽ മങ്ങുന്നു

ബാ​ഴ്സ​ലോ​ണ​യു​ടെ ബ്ര​സീ​ലി​യ​ൻ മി​ഡ്ഫീ​ൽ​ഡ​ർ ഫി​ലി​പ്പെ കു​ട്ടീഞ്ഞോ ജ​ർ​മ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​ലേ​ക്ക് ചേ​ക്കേ​റു​ന്നു. ലോ​ൺ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ട്ടി​ഞ്ഞോ ബ​യേണി​ന് വേ​ണ്ടി ക​ളി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​താ​യി ബാ​ഴ്സ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

കുട്ടീഞ്ഞോ ബയേണിലേക്ക് പോകുമെന്ന് ഉറപ്പായതോടെ നെയ്മർ-ബാഴ്സ ഡീൽ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. കുട്ടീഞ്ഞോയും കൂടി ഉൾപ്പെട്ടതായിരുന്നു നെയ്മർ-ബാഴ്സ ഡീൽ. എന്നാൽ കുട്ടീഞ്ഞോയ്ക്ക് പി​എ​സ്ജി​യി​ലേ​ക്ക് പോകുന്നതിൽ താത്പര്യം ഉണ്ടായിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തെ ബാഴ്സ ലോണിൽ അയച്ചത്.

പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബ് ലി​വ​ർ​പൂ​ളി​ൽ നി​ന്ന് വ​ൻ​തു​ക ന​ൽ​കി​യാ​ണ് കു​ട്ടി​ഞ്ഞോ​യെ ബാ​ഴ്സ ടീ​മി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ മി​ക​വി​ലേ​ക്ക് ഉ‍​യ​രാ​ൻ താ​ര​ത്തി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ബാഴ്സ മാനേജർ ഏണസ്റ്റോ വെൽവെർദെയ്ക്ക് കുട്ടീഞ്ഞോയെ നന്നായി ഉപയോഗിക്കാനും സാധിച്ചിരുന്നില്ല. ഒരു സീസൺ മാത്രം കളിച്ച് റഷ്യൻ ക്ലബായ സെനിതിലേക്ക് പോയ ബ്രസീൽ യുവതാരം മാൽക്കമിനു ശേഷം വെൽവെർദെ വിട്ടുകളയുന്ന രണ്ടാമത്തെ കളിക്കാരനാണ് കുട്ടീഞ്ഞോ. വെൽവെർദെയെ പുറത്താക്കണമെന്ന് ആരാധകർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്ലബ് അതിനു ചെവി കൊടുത്തിട്ടില്ല.

അതേ സമയം, നെയ്മർ ബാഴ്സയിലേക്കോ റയലിലേക്കോ പോവാനുള്ള സാധ്യതകൾ തത്കാലം അവസാനിച്ചു എന്നാണ് റിപ്പോർട്ട്. ഇരു ക്ലബുകളുടെയും ഓഫറുകൾ പിഎസ്ജി നിരസിച്ചു.

You must be logged in to post a comment Login