കുമ്പിള്‍ അപ്പം

14581375_1038614899589597_2995461806406393261_n

വഴനയിലയില്‍കുമ്പിള്‍ ഉണ്ടാക്കി അതില്‍ ചേരുവ നിറച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന കേരളീയ വിഭവമാണ് കുമ്പിളപ്പം.
തയ്യാറാക്കുന്ന വിധം
ചെറു കഷണങ്ങളാക്കിയ ചക്കപ്പഴം ശര്‍ക്കരപ്പാവില്‍വഴറ്റിയെടുക്കുക. അരിപ്പൊടി, തേങ്ങ ചിരണ്ടിയത് , അല്പം ജീരകം, ഏലക്കായ് എന്നിവ പൊടിച്ച് , വഴറ്റിയ ചക്കപ്പഴവും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. വഴനയില കുമ്പിള്‍ ആകൃതിയില്‍ കോട്ടിയതിലേയ്ക്ക് ഈ കൂട്ട് നിറയ്ക്കുക. അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കുക. അരിപ്പൊടിയുടെ പകരം റവയും, ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും കുമ്പിള്‍ ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ചക്ക വിളയിച്ചത് ഒരു കപ്പ്
വറുത്ത അരിപ്പൊടി ഒരു കപ്പ്
തേങ്ങ ചിരകിയത് ഒന്നരക്കപ്പ്
ജീരകം ഒരു നുള്ള്
ഏലയ്ക്ക പൊടിച്ചത് 2 എണ്ണം
ഉപ്പ് ഒരു നുള്ള്
ഈര്‍ക്കിലി ആവശ്യത്തിന് (വേണമെങ്കില്‍)
ശര്‍ക്കര ആവശ്യത്തിന് (വേണമെങ്കില്‍)
പഞ്ചസാര ആവശ്യത്തിന് (വേണമെങ്കില്‍)
വഴനയില/ഇടന ഇല ആവശ്യത്തിന്
തയാറാക്കുന്നവിധം
എല്ലാ ചേരുവകളും ഒരുമിച്ച് കുഴച്ച് വയ്ക്കുക. മധുരം വേണമെങ്കില്‍ കുറച്ച് ശര്‍ക്കര ഉരുക്കി അരിച്ച് ചേര്‍ക്കാം അല്ലെങ്കില്‍ 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ത്താലും മതി. വഴനയില കോട്ടി കുറേശ്ശെ മാവ് വാരിവച്ച് ഇലയുടെ ഞെട്ടുള്ള വശം മടക്കി കുത്തി ആവിയില്‍വച്ച് വേവിക്കണം. ഒരു ദിവസം കഴിഞ്ഞ് ഉപയോഗിക്കുക.

You must be logged in to post a comment Login