കുമ്മനത്തിന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവി: വി മുരളീധരന്‍

തിരുവനന്തപുരം: കുമ്മനത്തിന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്ന് വി മുളീധരന്‍. കുമ്മനത്തെ ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരാണെന്ന് ഉടന്‍ പ്രഖ്യാപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ യുവത്വത്തിന് പ്രാധാന്യമുണ്ടാകും. താന്‍ ഇനി അധ്യക്ഷപദവിയിലേക്ക് ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

ബിഡിജെഎസ്സിന് അര്‍ഹമായ പരിഗണന ഉടന്‍ നല്‍കും. ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ അതിന്റെ ഭാഗമാണ്. ചെങ്ങന്നൂരില്‍ എന്‍ഡിഎ ഒറ്റക്കെട്ടാണെന്നും വി മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അധ്യക്ഷ പദവിയിലെത്തിക്കാന്‍ നീക്കങ്ങള്‍ ഉണ്ട്. മുൻ അധ്യക്ഷനും ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ പി.എസ്. ശ്രീധരൻ‍ പിള്ളയും ജനറൽ സെക്രട്ടറി എം.ടി. രമേശും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം. എന്നാൽ ആർഎസ്എസിന്റെ താൽപര്യം മറ്റൊന്നാണെന്നാണ് സൂചന. സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട, കണ്ണൂരിൽ നിന്നുള്ള സംസ്ഥാന സമിതി അംഗവും അധ്യാപകനുമായ സി.സദാനന്ദന്റെ പേരാണ് ആർഎസ്എസ് മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് വിവരം.

ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, പ്രഖ്യാപനം വൈകാനിടയില്ല. മറ്റു സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിലും മാറ്റമുണ്ടായേക്കാം.

You must be logged in to post a comment Login