കുറി തൊട്ട് വന്നാല്‍ ഹിന്ദുക്കുട്ടിയായും, മുടി അഴിച്ചിട്ടാല്‍ ക്രിസ്ത്യാനി പെണ്‍കുട്ടിയായും തോന്നുന്നവരുണ്ടോ? ആസിഫ് അലി വിളിക്കുന്നു

നടന്‍ ആസിഫ് അലി അനിയന്‍ അസ്‌കര്‍ അലി നായകനാകുന്ന ചിത്രത്തിലേക്ക് പെണ്‍കുട്ടികളെ ക്ഷണിക്കുന്നു. അസിഫ് അലിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടോ എന്ന തലക്കെട്ടില്‍ ക്ഷണക്കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നു.

17 നും 24 നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് അവസരം ഒരുങ്ങുന്നത്. കുളിച്ച് കുറി തൊട്ട് വന്നാല്‍ ഹിന്ദുക്കുട്ടിയായും, മുടി അഴിച്ചുകെട്ടിയാല്‍ ക്രിസ്ത്യാനി പെണ്‍കുട്ടിയായും തോന്നുന്നവര്‍ക്കാണ് മുന്‍ഗണന.

എന്ന് നിങ്ങളുടെ സ്വന്തം ആസിഫ് അലി എന്ന് പറഞ്ഞാണ് ക്ഷണക്കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പറും ഇമെയിലും ആസിഫ് നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login