കുറുമ്പാലക്കോട്ട ഒരു സ്വർഗ്ഗകോട്ട

മീശ പുലിയിൽ മാത്രമല്ല, കുറുമ്പാലക്കോട്ടയിലും മഞ്ഞ് പെയ്യും

വയനാട്ടിലെ വളർന്ന് വരുന്ന ഒരു സഞ്ചാര കേന്ദ്രം. സഞ്ചാര പ്രേമികളുടെ മനം കവർന്നടുക്കുന്ന പ്രകൃതിയുടെ വരദാനം..
ഈയെടുത്ത കാലത്തായി സോഷ്യൽ മീഡികളിൽ കൂടി പ്രചാരണം നേടിയ കുറുമ്പാലക്കോട്ട ഇന്ന് ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിപ്പിക്കുന്നു.
വരുന്നുണ്ടെങ്കിൽ അതിരാവിലെ തന്നെ വരണം. അവസ്മരണീയമായ Sunrise ആണ് കുറുമ്പാലക്കോട്ടയെ വേറിട്ടു നിർത്തുന്നത്.
അതിരാവിലെ തന്നെ എത്തിയാൽ ചാർലിയിൽ പറഞ്ഞ ഡയലോഗ് തെറ്റിപ്പോയോ എന്ന് സംശയിപ്പിക്കും.
മഞ്ഞിന്റെ വസന്തം തീർത്ത കുറുമ്പാലക്കോട്ടയെ അറിയാത്ത സഞ്ചാരികൾ ധാരാളണ്ട്.

ഖേദകരമെന്ന് പറയട്ടെ കേവലം ലഹരി ആസ്വാദനത്തിന് വേണ്ടി മാത്രം കുറുമ്പാലക്കോട്ടയിൽ എത്തുന്ന ആളുകളുമുണ്ട്.
മദ്യ കുപ്പികളുടേയും മറ്റ് ലഹരി വസ്തുക്കളുടേയും കേന്ദ്രമായി പ്രകൃതി നൽകിയ ഈ വരദാനത്തെ ഉപയോഗിക്കുന്നത് പ്രകൃതിയോടുള്ള അനീതിയാണ്.
ഒന്നരനൂറ്റാണ്ടുകൾക്ക് മുമ്പ് കാൾ മാർക്സ് പറഞ്ഞത് നമുക്കോര്ക്കാതിരിക്കാനാകില്ല. *”ഈ ഭൂമി നമുക്ക് ധൂര്ത്തടിക്കാന് കഴിഞ്ഞുപോയ തലമുറയില്നിന്ന് പൈതൃകമായി കിട്ടിയ തറവാട്ടുസ്വത്തല്ല… വരാന് പോകുന്ന തലമുറയ്ക്ക് കൈമാറി നല്കാന്വേണ്ടി കടമായി കിട്ടിയതാണ്*

ഇത്തരം കാര്യങ്ങൾ അധികാരികൾ ശ്രദ്ധിക്കുന്നതിലൂടെ കുറുമ്പാലക്കോട്ടയെ സ്വർഗ്ഗക്കോട്ടയാക്കി മാറ്റാൻ കഴിയുന്നതാണ്.

You must be logged in to post a comment Login