കുവൈത്തില്‍ നഴ്‌സിങ് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഒരു സുവര്‍മാവസരം

കുവൈത്തില്‍ നഴ്‌സിങ് ജോലിക്ക് ശ്രമിക്കുന്നുണ്ടോ? നിങ്ങള്‍ക്കിതാ ഒരു സുവര്‍ണാവസരം
കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്‌സിങ് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് സുവര്‍മാവസരം. കുവൈത്തിലെ പ്രശസ്തമായ സമാ മെഡിക്കല്‍ ഗ്രൂപ്പിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ് നഴ്‌സുമാര്‍ക്ക് നിയമനം നല്‍കുന്നത്. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ബിഎസ്‌സി നഴ്‌സിങ് ബിരുദ്ധവുമുള്ള വനിതാ നഴ്‌സുമാരെയാണ് നോര്‍ക്ക റൂട്ട്‌സ് മുഖാന്തരം തിരഞ്ഞെടുക്കുന്നത്.

325- 350 കുവൈത്തി ദിനാറാണ് ശമ്പളം (74000- 79000 ഇന്ത്യന്‍ രൂപ). തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യമായിരിക്കും. 2019 മേയ് അവസാനം കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലാണ് അഭിമുഖം.

താല്‍പര്യമുള്ളവര്‍ കൊച്ചിയില്‍ നടക്കുന്ന അഭിമുഖത്തിന് norkacv2kochi@gmail.com എന്ന ഇ മെയിലിലേക്കും ബെംഗളൂരുവില്‍ നടക്കുന്ന അഭിമുഖത്തിന് healthsector.norka@gmail.com എന്ന ഇമെയിലിലേക്കും നിശ്ചിത മാതൃകയില്‍ 2019 മേയ് 16ന് മുന്‍പ് ബയോഡാറ്റ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org എന്ന വെബ്‌സൈറ്റിലും 18004253939 (ടോള്‍ ഫ്രീ) എന്ന നമ്പറിലും ലഭിക്കും.

You must be logged in to post a comment Login