കുവൈറ്റില്‍ പ്രവാസി ബാച്ചിലര്‍മാര്‍ അനധികൃതമായി താമസിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി വൈദ്യുതി വിച്ഛേദിക്കാന്‍ തീരുമാനം

 


കുവൈറ്റ് : കുവൈറ്റില്‍ സ്വദേശി പാര്‍പ്പിട കേന്ദ്രങ്ങളില്‍ അനധികൃതമായി താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാരുടെ താമസസ്ഥലത്തെ വൈദ്യുതി വിച്ഛേദിക്കാന്‍ തീരുമാനം . ബാച്ചിലര്‍മാരെ താമസിപ്പിക്കാന്‍ അനുവാദം നല്‍കിയ കെട്ടിട ഉടമകള്‍ക്കെതിരെയും നടപടി സ്വീകരിക്കും.

ജല വൈദ്യുത മന്ത്രാലയത്തിന്റെ സഹായത്തോടെയായിരിക്കും നടപടിക്രമങ്ങള്‍ ആരംഭിക്കുക. രാജ്യത്തെ ആറ് ഗവര്‍ണറേറ്ററുകളിലും വിദേശി ബാച്ചിലര്‍മാരുടെ താമസ്ഥലം കണ്ടെത്തി ഇത്തരത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് റിപോര്‍ട്ട്.

You must be logged in to post a comment Login