കുവൈറ്റില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇന്ത്യക്കാരി തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കുവൈത്ത് സിറ്റി: കുവൈറ്റില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇന്ത്യക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയതില്‍ ദുരൂഹത. കൊലപാതകമാണെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ ആറ് നഴ്‌സുമാരെ കഴിഞ്ഞദിവസം ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിന് വിധേയമാക്കി.

ശുവൈഖിലെ രഹസ്യാന്വേഷണ വിഭാഗം ഓഫീസിലായിരുന്നു തെളിവെടുപ്പ്. മൃതദേഹം കൂടുതല്‍ ഫോറന്‍സിക് പരിശോധനക്കായി മെഡിക്കല്‍ വിഭാഗത്തിന് കൈമാറി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യക്കാരിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു.

You must be logged in to post a comment Login