കുവൈറ്റ് അന്തരീക്ഷത്തില്‍ മലിനീകരണ നിരക്ക് കുറവെന്ന്  പരിസ്ഥിതി അതോറിറ്റി

Image result for kuwait government image

കുവൈത്ത് സിറ്റി : രാജ്യത്ത് പരിസ്ഥിതി മലിനീകരണ നിരക്ക് കുറവാണെന്ന്  പരിസ്ഥിതി അതോറിറ്റി. കുവൈത്തിലെ അന്തരീക്ഷത്തില്‍ ഇപ്പോള്‍ ശുദ്ധവായു ആണുള്ളതെന്നും അതോറിറ്റിയിലെ പരിസ്ഥിതി ഡേറ്റാബേസ് വിഭാഗം മേധാവി നൂറ അല്‍ ബന്നായി അറിയിച്ചു. രാജ്യത്ത് അന്തരീക്ഷമലിനീകരണം നിരീക്ഷിക്കുന്നതിനായി ഒരു പ്രധാന സ്റ്റേഷനും 16 സബ് സ്റ്റേഷനുകളുമാണ് പ്രവര്‍ത്തിക്കുന്നത്.

മലിനീകരണം നിശ്ചിതതോതു മറികടക്കുകയാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. വാഹനങ്ങളില്‍നിന്നുള്ള പുകമാലിന്യം നിരീക്ഷിക്കുന്നതിനും സംവിധാനങ്ങളുണ്ട്. പൊടിക്കാറ്റ് ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് കുവൈത്തിലെ അന്തരീക്ഷത്തില്‍ മാലിന്യത്തിന്റെ തോതു കൂടുന്നത്.

You must be logged in to post a comment Login