കുൽഭൂഷൺ ജാദവിന് ഒരിക്കൽ കൂടി നയതന്ത്ര സഹായം അനുവദിക്കില്ല : പാകിസ്താൻ

kulbhushan yadav

കുൽഭൂഷൺ ജാദവിന് ഒരിക്കൽ കൂടി നയതന്ത്ര സഹായം അനുവദിക്കില്ലെന്ന് പാകിസ്താൻ. പാകിസ്താൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസിലാണ് ഇസ്ലാമാബാദിൽ ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉത്തരവ് അനുസരിച്ച് കുൽഭൂഷൺ ജാദവിന് പാകിസ്താൻ ഒരു തവണ നയതന്ത്ര കൂടികാഴ്ച അനുവദിച്ചിരുന്നു. എന്നാൽ ഒരിക്കൽ കൂടി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെ കുൽഭൂഷണുമായി കൂടികാഴ്ചയ്ക്ക് അനുവദിക്കില്ലെന്നാണ് പാകിസ്താൻ വ്യക്തമാക്കിയത്.

കഴിഞ്ഞ മാസമാണ് കുൽദൂഷൺ ജാദവിന് നയതന്ത്ര സഹായത്തിന് പാകിസ്താൻ അനുമതി നൽകിയത്. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉത്തരവനുസരിച്ചാണ് പാകിസ്താന്റെ നടപടി.

2016 മാർച്ചിൽ ഇറാനിൽ നിന്നാണ് ഇന്ത്യൻ നാവിക സേനയിൽ നിന്നും വിരമിച്ച 49 കാരനായ കുൽഭൂഷണെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം മെയ് ആദ്യം വധശിക്ഷയ്ക്ക് വിധിയ്ക്കുകയും ചെയ്തു. ചാരവൃത്തിക്കും ഭീകരവാദത്തിനുമാണ് വധശിക്ഷ വിധിച്ചത്. രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്. എന്നാൽ ഈ വർഷം അന്താരാഷ്ട്ര നീതിന്യായ കോടതി കുൽഭൂഷന്റെ വധശിക്ഷ തടഞ്ഞിരുന്നു.

You must be logged in to post a comment Login