കൂടത്തായി കൊലപാതകം; ജോളി അടക്കമുള്ള പ്രതികളെ കോടതിയിൽ എത്തിച്ചു; കൂകിവിളിച്ച് നാട്ടുകാർ

കൂടത്തായി കൊലപാതക കേസിൽ പ്രതികളെ കോടതിയിൽ എത്തിച്ചു. വൻ ജനക്കൂട്ടമാണ് കോടതി പരിസരത്ത് ഒത്തുകൂടിയത്. താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജോളി അടക്കമുള്ള പ്രതികളെ എത്തിച്ചത്. പ്രതികളായ ജോളി, പ്രജുകുമാർ എന്നിവരെയാണ് കോടതിയിൽ എത്തിച്ചത്.

ജോളിയെ ഒന്നാം നമ്പർ ഗേറ്റിലൂടെയും, പ്രജുകുമാറിനെ രണ്ടാം നമ്പർ ഗേറ്റിലൂടെയുമാണ് കോടതിയിലേക്ക് കയറ്റിയത്. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാതെയാണ് ഇവരെ കോടതിയിൽ കൊണ്ടുവന്നത്. അതേസമയം, പ്രതികളെ കൊണ്ടുവന്ന പൊലീസ് വാഹനത്തിന് ചുറ്റും ജനം തടിച്ചുകൂടുകയും പ്രതികളെ കൂട്ടി വിളിക്കുകയും ചെയ്തു.

ജോളിക്ക് സയനൈഡ് കൈമാറിയത് പ്രജുകുമാർ ആണ്. മാത്യു തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും പെരുച്ചാഴിയെ കൊല്ലാനാണ് എന്ന് പറഞ്ഞാണ് സയനൈഡ് വാങ്ങിയതെന്നുമാണ് പ്രജുകുമാറിന്റെ മൊഴി.

You must be logged in to post a comment Login