കൂടത്തായി കൊലപാതക പരമ്പര; റോയി തോമസ് വധക്കേസിൽ ജോളിയുടെയും എംഎസ് മാത്യുവിന്റെയും റിമാൻഡ് കാലാവധി ഈ മാസം 24 വരെ നീട്ടി

കൂടത്തായി കൊലപാതക പരമ്പരയിലെ റോയി തോമസ് വധക്കേസിൽ ജോളിയുടെയും എംഎസ് മാത്യുവിന്റെയും റിമാൻഡ് കാലാവധി ഈമാസം 24 വരെ നീട്ടി. ജോളിക്കായി ബിഎ ആളൂർ സമർപ്പിച്ച ജാമ്യ ഹർജി താമരശേരി കോടതി ഈ മാസം 16ന് വിധി പറയാൻ മാറ്റി.

ജോളിയുടെ ജാമ്യാപേക്ഷ നേരത്തെ താമരശേരി കോടതിയും ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. റോയ് തോമസ് കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

You must be logged in to post a comment Login