കൂടത്തായി; രാഷ്ട്രീയപാർട്ടി നേതാക്കളെയും ചോദ്യം ചെയ്യും

കൂടത്തായി: കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; രാഷ്ട്രീയപാർട്ടി നേതാക്കളെയും ചോദ്യം ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച് . ഷാജുവിന്റെ പിതാവ് സക്കറിയ ഉൾപ്പെടെ ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കി.

ഷാജുവിന് പിന്നാലെ പിതാവ് സക്കറിയയെയും വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചതായാണ് സൂചന. ജോളിയുടെയും ഷാജുവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സക്കറിയയെ ചോദ്യം ചെയ്യുക. എൻഐടിയിലെ ജോളിയുടെ സുഹൃത്തുക്കൾ, കൂടത്തായിയിൽ ജോളിയെ സഹായിച്ചവരുൾപ്പെടെ ചോദ്യം ചെയ്യുന്നവരുടെ പട്ടികയിൽ നിരവധി പേരുണ്ട്.

കോൺഗ്രസ്, മുസ്ലിം ലീഗ്, സി പി എം നേതാക്കളും ഇതിലുൾപ്പെടും. ചാത്തമംഗലത്തെ രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് എൻഐടിയിലെ ബ്യൂട്ടി പാർലർ ഉടമയെയും ചോദ്യം ചെയ്തേക്കും.

You must be logged in to post a comment Login