കൂടുതല്‍ പോഷകമൂല്യമുള്ള ഹോര്‍ലിക്‌സ് വിപണിയില്‍

horlicks0
കൊച്ചി : ജനപ്രീതി നേടിയ ആരോഗ്യ പാനീയമായ ഹോര്‍ലിക്‌സിന്റെ നിര്‍മാതാക്കളായ ജിഎസ്‌കെ കൂടുതല്‍ പ്രതിരോധശേഷി നല്‍കുന്ന 2എക്‌സ് ഇമ്മ്യൂണോ ന്യൂട്രിയന്റ്‌സും മൈക്രോ ന്യൂട്രിയന്റ്‌സും അടങ്ങിയ പുതിയ ഹോര്‍ലിക്‌സ് വിപണിയിലെത്തിച്ചു. സ്വാഭാവിക ഭക്ഷ്യപോഷകങ്ങളുടെയും 23 അവശ്യ പോഷകങ്ങളുടെയും മികച്ച മിശ്രിതമായ ഹോര്‍ലിക്‌സ് ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക്, കുട്ടികളെ ഉയരമുള്ളവരും ശക്തിയുള്ളവരും ബുദ്ധിയുള്ളവരുമാക്കാന്‍ പ്രാപ്തമാണെന്ന് ക്ലിനിക്കല്‍ പരിശോധനകളിലൂടെ തെളിഞ്ഞിട്ടുണ്ട്.

2എക്‌സ് ഇമ്മ്യൂണോ ന്യൂട്രിയന്റ്‌സ് എന്നത് അര്‍ത്ഥമാക്കുന്നത് രണ്ടിരട്ടി സെലെനിയവും വിറ്റമിന്‍ ഡിയുമാണ്. വിറ്റാമിന്‍ ബി6, ബി12, സി, ഡി, കോപ്പര്‍, ഫോളിക് ആസിഡ്, അയണ്‍, സെലെനിയം, സിങ്ക് എന്നീ പോഷകങ്ങളാണ് ഹോര്‍ലിക്‌സിലുള്ളത്. ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാനമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വിറ്റാമിന്‍ ഡി, സെലെനിയം എന്നീ രണ്ട് സുപ്രധാന പോഷകങ്ങളുടെ അളവ് രണ്ടിരട്ടിയാക്കി ദിവസവും രണ്ട് കപ്പ് ഹോര്‍ലിക്‌സ് കുടിക്കുന്നതിലൂടെ പ്രതിരോധ പോഷകങ്ങളുടെ ആവശ്യം 100 ശതമാനം നിറവേറ്റാന്‍ കഴിയും.

ശാസ്ത്രീയാടിസ്ഥാനത്തില്‍ തയാറാക്കിയവയാണ് ഹോര്‍ലിക്‌സ് ഉല്‍പ്പന്ന ശ്രേണിയെന്നും ഇവ ഉപഭോക്താക്കളുടെ പോഷകാവശ്യങ്ങള്‍ നിറവേറ്റുന്നവയാണെന്നും ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ഐഎസ്‌സി, മാര്‍ക്കറ്റിങ് ഹെഡ് പ്രശാന്ത് പാണ്‌ഡെ പറഞ്ഞു.
ദൈനംദിന ഭക്ഷണത്തിനൊപ്പം കഴിക്കാവുന്ന പോഷകസമൃദ്ധമായ പാനീയമാണ് ഹോര്‍ലിക്‌സ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ജേര്‍ണല്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഇതിന്റെ അടിസ്ഥാനം.

You must be logged in to post a comment Login