കൂടുതൽ ഡാറ്റയുമായി ജിയോയുടെ 149 പ്രീപെയ്ഡ് പ്ലാൻ

ന്യൂഡൽഹി: ഏറ്റവും ജനപ്രിയമായ പ്രീപെയ്ഡ് പ്ലാനായ 149ൽ ടെലികോം കമ്പനികൾ തമ്മിൽ കനത്ത മത്സരം. ഇതോടെ 149 പ്ലാനിന് കൂടുതൽ ഡാറ്റ നൽകി ജിയോ രംഗത്തെത്തി. പ്രതിദിനം ഒരു ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ജിയോ നൽകുന്നത്. കൂടാതെ പരിധിയില്ലാത്ത ജിയോ-ടു-ജിയോ വോയ്‌സ് കോളുകളും ജിയോ നെറ്റ്‌വർക്കിന് പുറത്ത് വിളിക്കുന്ന കോളുകൾക്ക് 300 മിനിറ്റ് ഉപയോഗ നയവും (എഫ്‌യുപി) ഉൾപ്പെടുന്നു. ഈ പരിധി കഴിഞ്ഞാൽ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കും. 24 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിൽ 100 എസ്എംഎസും ലഭിക്കും. ജിയോ സിനിമ, ജിയോ ടിവി ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ സൌജന്യമായിരിക്കും. എയർടെലിന്‍റെ 149 രൂപ പ്രീപെയ്ഡ് പ്ലാനിൽ എയർടെലിലേക്കുള്ള കോളുകൾ സൌജന്യമാണ്. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിൽ രണ്ട് ജിബി ഡാറ്റയാണ് എയർടെൽ നൽകുന്നത്. എന്നാൽ ഇത് വാലിഡിറ്റി പീരിയഡിൽ മുഴുവനായുള്ളതാണ്. ജിയോ പ്രതിദിനം ഓരോ ജിബി ഡാറ്റ വീതം നൽകുന്നുവെന്നതാണ് വ്യത്യാസം. എയർടെൽ പ്രതിദിനം ഒരു ജിബി ഡാറ്റ നൽകുന്നത് 219 രൂപയുടെ പ്ലാനിൽ ആണ്.

You must be logged in to post a comment Login