‘കൂടെ പോരുന്നോ?’ പിന്തുടര്‍ന്ന് ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറോട് ജാന്‍വി കപൂര്‍; വീഡിയോ വൈറല്‍

ബോളിവുഡ് താരറാണി ശ്രീദേവിയുടെ മകള്‍ എന്ന നിലയില്‍ ജാന്‍വി കപൂറിനും ആരാധകര്‍ ഒരുപാടുണ്ട്. ബോളിവുഡിന്റെ ഫാഷന്‍ ലോകത്തും ജാന്‍വി താരമാണ്. അതുകൊണ്ട് തന്നെ താരം എവിടെ പോയാലും പാപ്പരാസികള്‍ താരത്തെ വിടാതെ പിന്തുടരുകയും ചെയ്യും.

അത്തരത്തില്‍ തന്റെ പിന്തുടര്‍ന്ന ഫോട്ടോഗ്രാഫറോട് ജാന്‍വി കപൂര്‍ ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സലൂണില്‍ നിന്ന് ഇറങ്ങി വരുന്ന താരം കാറില്‍ കയറുന്ന വരെ ഫോട്ടോഗ്രാഫര്‍ പിന്തുടരുന്നത് വീഡിയോയില്‍ കാണാം.

കാറിനു സമീപം വരെ തന്നെ ഫോട്ടോഗ്രാഫര്‍ വിടാതെ പിന്തുടര്‍ന്നതോടെ ആണ് ജാന്‍വി ഫോട്ടോഗ്രാഫറോട് ‘ഞങ്ങളുടെ കൂടെ കാറില്‍ പോരുന്നോ’ എന്ന ചോദ്യം ചോദിച്ചത്. അപ്രതീക്ഷിതമായ ഈ ചോദ്യത്തില്‍ ഫോട്ടോഗ്രാഫര്‍ ഒന്നു ഞെട്ടിയെങ്കിലും താരത്തോട് ഇല്ലെന്ന് പറഞ്ഞ് ഫോട്ടോഗ്രാഫര്‍ നന്ദി പറയുന്നതും കേള്‍ക്കാം.

 

You must be logged in to post a comment Login