കൂട്ടബലാത്സംഗം ചെയ്ത ശേഷം യുവതിയെ കൊന്ന് കൊക്കയിലെറിഞ്ഞു

ഇരുപത്തിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്ന് കൊക്കയിലെറിഞ്ഞു. മാള്‍ദ സുജാന്‍പുരിലാണ് ഭര്‍തൃമതിയായ യുവതി ക്രൂരമായി കൊലചെയ്യപ്പെട്ടത്. യുവതിയെ കാണാതായി മൂന്നുദിവസത്തിനുശേഷമാണ് ഇവരുടെ മൃതദേഹം ലഭിച്ചത്. അര്‍ദ്ധനഗ്‌നാവസ്ഥയിലുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. തിരിച്ചറിയാതിരിക്കാന്‍ മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കിയ നിലയിലായിരുന്നു.
rapeee
മൂന്നുവര്‍ഷംമുമ്പ് വിവാഹിതയായ യുവതി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു താമസം. ജോലിക്കു പോകുന്ന യുവതി വ്യാഴാഴ്ച വൈകീട്ട് വീട്ടില്‍ തിരിച്ചെത്താതിരുന്നതിനാല്‍ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു അന്വേഷണവും ഉണ്ടായില്ല. മൂന്ന് ദിവസത്തിനു ശേഷം കൊക്കയുടെ പരിസരത്ത് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെടുത്തത്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മൃതദേഹം നീക്കം ചെയ്യാനനുവദിച്ചില്ല. പിന്നീട് പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

You must be logged in to post a comment Login