കൂണ്‍ ഫ്രൈ തകര്‍ക്കും

കൂണ്‍ ഫ്രൈ

mushroomവളരെ ടേസ്റ്റിയാണ് കൂണ്‍. വളരെ പോഷകമൂല്യമുള്ള ഒന്നാണ് കൂണ്‍. ഫൈബറുകള്‍ അടങ്ങിയിരിക്കുന്നത് കൊണ്ടും കൊഴുപ്പ് തീരെ ഇല്ലാത്തതുകൊണ്ടും ആരോഗ്യത്തിന് വളരെ നല്ലതാണ് കൂണ്‍. ഡയബറ്റിസ് കൊളസ്‌ട്രോള്‍ രോഗികള്‍ക്കും ധൈര്യമായി കഴിക്കാം.

കൂണ്‍:  അര കിലോ
ചുവന്നുള്ളി:  3
വെളുത്തുള്ളി:  3
മുളകുപൊടി:  അര സ്പൂണ്‍
ഇഞ്ചി: 1 കഷ്ണം
മഞ്ഞള്‍പൊടി:  അര സ്പൂണ്‍
ഗരം മസാല: അര സ്പൂണ്‍
തക്കാളി:  1
കുരുമുളകുപൊടി:  1 സ്പൂണ്‍
പച്ചമുളക്: 3 എണ്ണം

ചുമന്നുള്ളി , വെളുത്തുള്ളി, ഇഞ്ചി എന്നിവ നന്നായി അരച്ചെടുക്കുക. ഈ പേസ്റ്റ് മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, എന്നിവയുമായി യോജിപ്പിച്ച് കൂണ്‍ കഷണങ്ങളില്‍ പുരട്ടി 10 മിനിറ്റ് വയ്ക്കുക.

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകുപൊട്ടിച്ച ശേഷം അരച്ച് പുരട്ടി വച്ചിരിക്കുന്ന കൂണ്‍ അതിലേക്ക് ഇട്ട് നന്നായി ഇളക്കുക. ഇരുവശവും നന്നായി തിരിച്ചു മറിച്ചും ഇടുക. പിന്നീട് അടപ്പുപാത്രം കൊണ്ടു മൂടി 5 മിനിറ്റ് വേവിക്കുക.

അഞ്ച് മിനിറ്റിന് ശേഷം തക്കാളിയും ഉപ്പും ചേര്‍ത്ത് വീണ്ടും അടച്ചു വേവിക്കുക. പിന്നീട് അടപ്പ് മാറ്റി ഇളക്കിക്കൊണ്ടിരിക്കുക.

വെള്ളം പൂര്‍ണ്ണമായി വലിഞ്ഞു കഴിയുമ്പോള്‍ ഗരംമസാലയും കറിവേപ്പിലയും ചേര്‍ക്കുക. വെള്ളം പൂര്‍ണമായും വറ്റിക്കഴിഞ്ഞാല്‍ അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കാം.

– See more at: http://www.doolnews.com/mushroom-fry-323.html#sthash.VbD9gBBU.dpuf

You must be logged in to post a comment Login