കൂളിംഗ് ഗ്ലാസ്സുമായി കുളക്കടവിലേക്ക്; അത് അബദ്ധമായിപ്പോയെന്ന് അമിതാഭ് ബച്ചന്‍

മുംബൈ:പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ചിത്രം പൊടി തട്ടിയെടുത്തതാണ് അമിതാഭ് ബച്ചന്‍. കഴിഞ്ഞ കാലത്തെ ചിത്രങ്ങള്‍ ഓര്‍ത്തെടുത്ത് പങ്കു വയ്ക്കുന്ന ശീലമുള്ള ബച്ചന്‍ ഇത്തവണയും അതാവര്‍ത്തിച്ചു. എന്നാല്‍ അത്തരത്തില്‍ പങ്കു വച്ചൊരു ചിത്രത്തെയോര്‍ത്ത് പശ്ചാത്തപിക്കുകയാണ് ബച്ചന്‍. വലിയൊരു അബദ്ധം എന്നാണ് ബച്ചന്‍ അതിനെ വിശേഷിപ്പിച്ചത്.

കൂളിംഗ് ഗ്ലാസും വച്ച് മൗറീഷ്യസില്‍ കുളി വേഷത്തില്‍ നില്‍ക്കുന്നതാണ് ചിത്രം. ഒരു മാസം മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രമാണ്.ഒരിക്കലും മറക്കാനാവാത്ത നിമിഷം. ഈ ചിത്രം എടുത്തതിനു ശേഷം ഞാന്‍ നേരെ കടലില്‍ കുളിക്കാനിറങ്ങി. പേരറിയാത്ത ഒരു മീനിന്റെ കുത്തു കിട്ടി. അതിനെന്റെ വേഷം സ്വീകാര്യമല്ലാതിരുന്നിരിക്കാമെന്ന് ട്വിറ്റര്‍ പോസ്റ്റായ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ പറയുന്നു.

അടുത്തിടെ പുതിയ ചിത്രം ബദ്‌ലയുടെ പ്രൊമോഷന്‍ വേളയില്‍ ചിത്രത്തെക്കുറിച്ച് ഉയര്‍ന്നു കേട്ട ചോദ്യത്തിന് ബച്ചന്‍ മറുപടി പറഞ്ഞതിങ്ങനെ. ചിത്രം അപ്‌ലോഡ് ചെയ്തതൊരു അബദ്ധമായിപ്പോയി. എന്റെ ആദ്യ മൗറീഷ്യസ് സന്ദര്‍ശന വേളയില്‍ ഞാന്‍ നീന്താന്‍ പോയിരുന്നു. അവിടെ ഒരാള്‍ എനിക്കൊപ്പം നിന്ന് ഫോട്ടോയെടുത്തു. അടുത്തിടെ അയാളെനിക്കീ ചിത്രം തന്ന് പരിചയം പുതുക്കി. അയാള്‍ പൊതുജനശ്രദ്ധയില്‍ വരാതിരിക്കാന്‍ ഞാന്‍ മാത്രമുള്ള ഭാഗം പോസ്റ്റ് ചെയ്തുവെന്നും ബച്ചന്‍ പറയുന്നു.

Amitabh Bachchan

@SrBachchan

T 3076 – ….. the beachcomber in Mauritius .. my first visit .. in a delegation .. what a moment .. unforgettable !! … moments later after this picture went into the sea and got stung by that fish that stings .. don’t know the name.. guess it didn’t approve my outfit .. !!

1,069 people are talking about this

You must be logged in to post a comment Login