കൃത്രിമമായി കണ്‍പീലി വെച്ചുപിടിപ്പിക്കാന്‍?

നീണ്ടിടതൂര്‍ന്നതും കറുത്തതുമായ  കണ്‍പീലികള്‍ എല്ലാവരുടേയും ,സ്വപ്‌നമാണ്. കണ്ണിന്റെ ഭംഗിയെന്നു പറയുന്നത് ഒരര്‍ത്ഥത്തില്‍ കണ്‍പീലികളുടെ ഭംഗിയാണ്. എന്നാല്‍ ഇങ്ങനെ മനോഹരമായ കണ്‍പീലി ഇല്ലെന്നു കരുതി വിഷമിക്കേണ്ട.കണ്ണുകള്‍ക്ക് കറുപ്പും ഭംഗിയും നല്‍കാനും ഇല്ലാത്ത പീലികള്‍ വച്ചു പിടിപ്പിക്കാനും പുതുപുത്തന്‍ വിദ്യകളാണ് സൗന്ദര്യവിപണി പരീക്ഷിക്കുന്നത്.

കൃത്രിമമായി കണ്‍പീലി വെയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്….

*ആദ്യമായി കണ്‍തടങ്ങളില്‍ കുറച്ച് ഇളംനിറത്തിലുള്ള ഐ ഷാഡോ പുരട്ടുക.

*കൃത്രിമ കണ്‍പീലിയില്‍ ഗ്ലൂ തേച്ച് കണ്‍പോളയുടെ അകത്തെ മൂലയില്‍ നിന്നു വേണം പീലിത്തടത്തോടൊപ്പിച്ച് കൃത്രിമ ലാഷുകള്‍ പിടിപ്പിക്കാന്‍.
eyelash

*കൃത്രിമ പീലികള്‍ അവസാനിക്കുന്നിടത്തുവച്ച് അസ്വാഭാവികത തോന്നാതിരിക്കാന്‍ കറുത്ത ഐലൈനര്‍ എഴുതണം.

*ഐലാഷ് കേളര്‍ ഉപയോഗിക്കലാണ് ഇനി. കൃത്രിമ ലാഷുകളുടെ തുടക്കത്തില്‍ കേളര്‍ പിടിപ്പിച്ച് പത്തുസെക്കന്റുകള്‍ അമര്‍ത്തിപ്പിടിക്കുക.

*മസ്‌ക്കാര ഉപയോഗിച്ച് പീലികള്‍ക്ക് ഇരുളിമ നല്‍കുകയാണ് ഇനി വേണ്ടത്  മുകള്‍ പീലികളില്‍ മൂന്നു കോട്ടും താഴത്തെ പീലിയില്‍ ഒരു കോട്ടുമാണ് സാധാരണ ഇടാറ്.

*കണ്‍പീലിയുടെ തുടക്കത്തില്‍ നിന്നു മുകളിലേക്ക് വേണം മസ്‌ക്കാര ഇടാന്‍.

*കണ്‍തടങ്ങളിലെ കറുപ്പ് മറയ്ക്കാന്‍ കണ്‍സീലര്‍ പുരട്ടുക കൂടി ചെയ്താല്‍ ഇനി കാണുന്നയാളുകള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക നിങ്ങളുടെ തിളങ്ങുന്ന കണ്ണുകളിലേക്കാകും.

ഐ പെന്‍സില്‍, ഐലാഷ് കേളര്‍, കണ്‍സീലര്‍, കൃത്രിമ കണ്‍പീലികള്‍, മസ്‌ക്കാര, ഷിമ്മര്‍ ഐഷാഡോ, കണ്‍സീലര്‍ എന്നിവ കണ്ണുകളുടെ മേയ്ക്കപ്പ് കിറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം.

You must be logged in to post a comment Login