കൃത്രിമ സൗന്ദര്യമാര്‍ഗങ്ങള്‍ അകാലത്തിലെ ആര്‍ത്തവവിരാമത്തിന് കാരണമാകും

സൗന്ദര്യം ദൈവദത്തവും ജന്മനാലഭിക്കുന്നതുമാണ്. ഇത് കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ തല്‍ക്കാലം മെച്ചമുണ്ടാകുമെങ്കിലും ദീര്‍ഘകാലത്തേക്ക് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നുറപ്പാണ്. മേക്കപ്പില്ലാതെ പുറത്തിറങ്ങാന്‍ മടിക്കുന്ന സ്ത്രീകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്.. സുന്ദരിയാക്കുന്ന മേക്കപ്പിനു രോഗിയാക്കാനും കഴിയും. മേ്ക്കപ്പിന്റെ പാര്‍ശ്വഫലമായി വേഗത്തില്‍ ആര്‍ത്തവ വിരാമം സംഭവിക്കാറുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ കണ്ടുവരുന്ന ഒരുതരം രാസപദാര്‍ത്ഥം ബീജകോശം ഉള്‍പ്പെടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു.
menopause
ഇത് അകാലത്തിലുളള ആര്‍ത്തവവിരാമത്തിന് വഴിവയ്ക്കുന്നു എന്നാണ് കണ്ടെത്തല്‍. പൊണ്ണത്തടി, അര്‍ബുദം, പ്രമേഹം എന്നിവയ്ക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ള താലെറ്റസ് എന്ന രാസപദാര്‍ത്ഥമാണ് ഇവിടെയും വില്ലനാകുന്നത്.മറ്റ് സ്ത്രീകളെ അപേക്ഷിച്ച് താലെറ്റസിന്റെ അംശം ശരീരത്തില്‍ കൂടുതലുള്ള സ്ത്രീകള്‍ക്ക് രണ്ടര വര്‍ഷം നേരത്തെ ആര്‍ത്തവവിരാമം സംഭവിക്കുന്നതായാണ് തെളിഞ്ഞിട്ടുള്ളത്.

5,700 സ്ത്രികളുടെ രക്തത്തിലോ മൂത്രത്തിലോ ഉള്ള താലെറ്റസിന്റെ സാന്നിധ്യമാണ് ഗവേഷണത്തിനായി പരിശോധിച്ചത്. താലെറ്റസ് അധികമുള്ളവരില്‍ രണ്ടര വര്‍ഷം മുമ്പു തന്നെ ആര്‍ത്തവവിരാമം സംഭവിച്ചതായാണ് പഠനം തെളിയിക്കുന്നത്. 51 വയസിലാണ് സാധാരണയായി സ്ത്രീകളില്‍ ആര്‍ത്തവവിരാമം സംഭവിക്കുക. എന്നാല്‍ താലെറ്റസിന്റെ അമിത സാന്നിധ്യം ശരീരത്തിലുള്ളവരില്‍ 49 വയസില്‍ തന്നെ ആര്‍ത്തവവിരാമം സംഭവിക്കുന്നതായാണ് കണ്ടെത്തല്‍. സൗന്ദര്യത്തേക്കാളേറെ സ്ത്രീയായി ജീവിക്കാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ ഇനി മേക്കപ്പില്ലാത്തെ പ്രകൃതിദത്തമായി ലഭിച്ച സൗന്ദര്യം മതിയെന്നു വെയ്ക്കാം.

You must be logged in to post a comment Login