കൃഷ്ണദാസിന്റെ പണം കണ്ട് പൊലീസ് വാലാട്ടരുത്; കാക്കിയുടെ വില പൊലീസ് കാണിക്കണം: ജിഷ്ണുവിന്റെ അമ്മ

new-ji

വടകര: പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. നെഹ്രു കോളേജ് മേധാവി കൃഷ്ണദാസിന്റെ പണം കണ്ട് പൊലീസ് വാലാട്ടരുതെന്നുന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കാക്കിയുടെ വില പൊലീസ് കാണിക്കണം.

മരിച്ച ജിഷ്ണുവിനൊപ്പമാണ് പൊലീസ് നില്‍ക്കേണ്ടത്. പ്രതികളെ ജയിലിലടയ്ക്കാന്‍ കഴിയണം. ഇപ്പോള്‍ ഉള്ളതിനെക്കാള്‍ വലിയ എന്ത് തെളിവാണ് കേസില്‍ ഇനി കിട്ടേണ്ടന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം മാത്രം പോരെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും നേരത്തെ അവര്‍ ആവശ്യപ്പെട്ടിരുന്നു.

മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് അവര്‍ത്തിച്ച അവര്‍ ജിഷ്ണുവിനെ കൊന്നതാണെന്നും ആരോപിച്ചിരുന്നു. തെളിവുകള്‍ മുഴുവന്‍ നശിപ്പിച്ചത് അതുകൊണ്ടാണെന്നും മഹിജ പറഞ്ഞിരുന്നു. നേരത്തെ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ എന്നിവരെ സന്ദര്‍ശിച്ച് അവര്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു.

You must be logged in to post a comment Login