കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: മൂന്നു പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞു

കൊച്ചി: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് ഈ മാസം 26 വരെ ഹൈക്കോടതി തടഞ്ഞു. പ്രതികള്‍ സര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ആണ് വിധി. മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ ദീപു, രാജേഷ്, പ്രമോദ് എന്നിവരുടെ അറസ്റ്റിനാണ് സ്‌റ്റേ. കേസിലെ രണ്ടാം പ്രതിയായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാബുവിന്റ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉച്ചക്ക് വിധി പറയും. കേസിലെ ഒന്നാം പ്രതിയും  ലതീഷ്  ഇന്നലെ െ്രെകംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങിയിരുന്നു.

You must be logged in to post a comment Login