കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കാന്‍ 3000 കോടി

തിരുവനന്തപുരം: കെസ്ആര്‍ടിസിയെ പുനരുദ്ധരിക്കുന്നതിന് 3000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. മൂന്നു വര്‍ഷം കൊണ്ട് കെസ്ആര്‍ടിസിയെ നഷ്ടവും ലാഭവുമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 3000 കോടി രൂപ സബ്‌സിഡിയായിരിക്കില്ല മറിച്ച് കമ്പനിയെ ലാഭകരമാക്കാനുള്ള നിക്ഷേപമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കെസ്ആര്‍ടിസിയുടെ നടത്തിപ്പ് പരിഷ്‌കരിക്കുന്നതിനുള്ള സുശീല്‍ ഖന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. യൂണിയനുകളുമായി ചര്‍ച്ചചെയ്ത് റിപ്പോര്‍ട്ട് നടപ്പാക്കും. കമ്പനിയുടെ പ്രവര്‍ത്തനം സമഗ്രമായി അഴിച്ചുപണിയും.

സര്‍ക്കാര്‍ സഹായം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥിതി മാറ്റും. ബസ്സുകളുടെ സര്‍വീസിലെ ഡബിള്‍ ഡ്യൂട്ടി ഇനി തുടരാനാകില്ല. ബസ്സുകളുടെ ഇന്ധനക്ഷമത, പ്രവര്‍ത്തന മികവ് എന്നിവ ദേശീയ ശരാശരിയിലേക്ക് ഉയര്‍ത്തും. അപകടനിരക്ക് അടക്കമുള്ള കാര്യങ്ങള്‍ ദേശീയ ശരാശരിയിലേക്ക് താഴ്ത്തിക്കൊണ്ടുവരും.

കിഫ്ബി വഴി ഫണ്ട് ഉപയോഗിച്ച് സിഎന്‍ജി ബസ്സുകള്‍ വാങ്ങും.

You must be logged in to post a comment Login