കെഎസ്എല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ സെലക്റ്റഡ് ബനിയാസ് ജേതാക്കള്‍

അബുദാബി: കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി സംഘടിപ്പിച്ച കെഎസ്എല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ സെലക്റ്റഡ് ബനിയാസ് എഫ്‌സി ടീം ജേതാക്കളായി. മറിയുമ്മാസ് എഫ്‌സി ബാവാനഗര്‍ രണ്ടാംസ്ഥാനവും യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ എഫ്‌സി ടീം മൂന്നാം സ്ഥാനവും നേടി.

അബുദാബി സമ്മിറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 16 ടീമുകള്‍ മാറ്റുരച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. അഹമ്മദ് ബല്ലാകടപ്പുറത്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന കെഎംസിസി ജന.സെക്ര. അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

You must be logged in to post a comment Login