കെവിനെ തട്ടിക്കൊണ്ടുപോയത് തന്റെ അറിവോടെയല്ല; സഹോദരിയെ കണ്ടെത്തുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് പ്രതി ഷാനു ചാക്കോ

 

kevin escaped says shanu in his statemnt

കെവിൻ വധക്കേസിൽ മറ്റു പ്രതികൾക്കെതിരെ ഒന്നാം പ്രതി ഷാനു ചാക്കോ. കെവിനെ മറ്റ് പ്രതികൾ ചേർന്ന് തട്ടിക്കൊണ്ടു പോയത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് ഷാനുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കെവിനെ തട്ടിക്കൊണ്ടുവരാൻ താൻ ആവശ്യപ്പെട്ടിരുന്നില്ല. സഹോദരിയെ കണ്ടെത്തുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നും ഷാനുവിന്റെ അഭിഭാഷകൻ വാദിച്ചു.

സംഭവ ദിവസം പുലർച്ചെ എഎസ്‌ഐ ബിജു വിളിച്ചപ്പോൾ ഷാനു പത്തനാപുത്തായിരുന്നെന്നും അനീഷിന്റെ വീട് ആക്രമിച്ച സംഘത്തിൽ ഷാനു ഇല്ലായിരുന്നെന്നും അഭിഭാഷകൻ വാദിച്ചു. തെളിവുകൾ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണ്. കൊലപാതകുറ്റം, ഗൂഡാലോചന എന്നിവ നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം

You must be logged in to post a comment Login