കെ.എം. മാണി കേരളത്തിലെ കര്‍ഷകരുടെ ശബ്ദം: ഫ്രണ്ട്സ് ഓഫ് തിരുവല്ല

ദോഹ: കെ.എം മാണി കേരളത്തിലെ നെല്‍ – റബ്ബര്‍ കര്‍ഷകരുടെ ശബ്ദം ആയിരുന്നുവെന്ന് ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ട) രക്ഷാധികാരി ഡോക്ടര്‍ കെ.സി. ചാക്കോ പറഞ്ഞു. മാണിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതിനു ഫ്രണ്ട്സ് ഓഫ് തിരുവല്ല ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കൂടിയ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോട്ട പ്രസിഡന്റ് ജിജി ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് കുര്യന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ബെന്നി ഫിലിപ്പ്, സജി പൂഴികാല, അനീഷ് ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി റജി കെ ബേബി നന്ദിയും പറഞ്ഞു

 

You must be logged in to post a comment Login