കെ എസ് ആര്‍ ടി സിയും കെഎസ് ഇ ബിയും ബാധ്യതയാകുന്നു പ്രതിസന്ധികള്‍ മറികടക്കാന്‍ ഊര്‍ജ്ജിത ശ്രമം

സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനവും വൈദ്യുതി ബോര്‍ഡും സര്‍ക്കാരിന് ബാധ്യതയാകുന്നതായി സൂചന. വകുപ്പുകളിലെ പ്രതിസന്ധികള്‍ കാരണം നയപരമായ പല തീരുമാനങ്ങളും നടപ്പാക്കാനും കഴിയുന്നില്ല. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്‍െ്‌റ കാലത്ത് 2008 സെപ്റ്റംബര്‍ 25ന് പുറപ്പെടുവിച്ച വിജഞാപനത്തിലുടെ വൈദ്യുതി ബോര്‍ഡ് ഇല്ലാതായിരുന്നു. ബോര്‍ഡിന്‍െ്‌റ ആസ്തി ബാധ്യതകള്‍ കൈമാറാന്‍ 2011 ജനുവരി 14ന് കേരള സറ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡാമുകളടക്കം രണ്ട് ലക്ഷംകോടിയിലധികമുള്ള ആസ്തികളും ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പളവും പെന്‍ഷനകനുകൂല്യങ്ങളും ഇതേവരെ കമ്പനിയുടെ ചുമതലയില്‍ നല്‍കിയിട്ടില്ല. നിലവിലുള്ള കമ്പനി സംവിധാനത്തിനെതിരെ പല സര്‍വ്വീസ് സംഘടനകളും കോടതിയില്‍ പോയതോടെ കമ്പനി വത്ക്കരണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുമില്ല. കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതില്‍ പറ്റിയപാളിച്ചയാണിതെന്നും വിലയിരുത്തലുണ്ട്. കെ എസ് ഇ ബി കമ്പനിയാകുന്നതോടെ നിലവിലുള്ള ആസ്തികളുടെ 49 ശതമാനം സ്വകാര്യ സംരംഭകക്കായിരിക്കും. ബോര്‍ഡിന്‍െ്‌റ പക്കലുള്ള 13825 ഹെക്ടര്‍ വനഭൂമി ഉള്‍പ്പെടുന്ന പദ്ധതി പ്രദേശങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്.

പി എസ് സി നിയമനവും നിലവിലെ പ്രമോഷന്‍ വ്യവസ്ഥകളും ഇതേ നിലയില്‍ തുടരുമെന്ന് സര്‍ക്കാര്‍ നിലപാട് ഉണ്ടെങ്കിലും ബോര്‍ഡിന്‍െ്‌റ സ്വത്തുവകകള്‍ കൈമാറുന്നത് ഇപ്പോഴും അനിശ്ചിതത്ത്വത്തിലാണ്. കെ എസ് ആര്‍ടി സിയില്‍ ശമ്പളം കൊടുക്കാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കുറഞ്ഞ വിലയ്ക്ക് കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ നല്‍കാനാവില്ലെന്ന കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചതോടെ കോര്‍പ്പറേഷനിലെ പ്രതിസന്ധികള്‍ ഗുരുതരമായിരുന്നു. വൈവിധ്യവത്ക്കരണത്തിന്‍െ്‌റ ഭാഗമായി തുടങ്ങിവെച്ച പല വികസനപ്രവര്‍ത്തനങ്ങളും ഇതേവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഇതിനായി കടമെടുത്ത വകയില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വന്‍ തുകയാണ് പലിശയിനത്തില്‍ നല്‍കിക്കൊണ്ടരിക്കുന്നത്.

കമ്പോള വിലയേക്കാള്‍ ലിറ്ററിന് ഇരുപത് രൂപ കൂടുതല്‍ കൊടുത്ത് ഡീസല്‍ വാങ്ങേണ്ട അവസ്ഥയ്ക്ക് ഇതേ വരെ പരിഹാരമായിട്ടില്ല. കെ എസ് ആ ര്‍ടി സിയുടെ പമ്പുകള്‍ സിവില്‍ സപൈ്‌ലസ് കോര്‍പ്പറേഷന് നല്‍കി പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കവും ഇതേ വഴെര എങ്ങുമെത്തിയിട്ടില്ല. ഇതര പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നാല് ശതമാനം നികുതി നല്‍കിയാണ് സര്‍ക്കാര്‍ ഇന്ധനം നല്‍കുന്നത്. കോര്‍പ്പറേഷന്‍ വന്‍കിട ഉപഭോക്താവിന്‍െ്‌റ പട്ടികയില്‍ പെട്ടതോടെയാണ് നികുതിയിനത്തില്‍ വന്‍ തുക ഡീസലിനായി ചിലവഴിക്കേണ്ടി വരുന്നത്.

നിലവിലെ പല പ്രശ്‌നങ്ങള്‍ക്കുമിടയില്‍ കെ എസ് ആര്‍ടി സിയില്‍ വന്ന പരിഷ്‌ക്കാരങ്ങളും കോടികള്‍ പാഴാക്കുന്നു. പുതുതായി ഏര്‍പ്പെടുത്തിയ ജി പി ആര്‍ എസ് സംവിധാനവും ടിക്കറ്റ് മെഷീനുകളും വ്യാപകമായി കേടാവുന്നതും കോര്‍പ്പറേഷന് തിരിച്ചടിയായി. കെ എസ് ആര്‍ ടി സി യിലെ അനാവശ്യ തസ്തികകളും ഉദ്യോഗസ്ഥരുടെ ശമ്പളവും മൂലം കോടികളുടെ അധിക ബാധ്യതയും കോര്‍പ്പറേഷന് പേറണ്ടേി വരുന്നുണ്ട്.

You must be logged in to post a comment Login